KOYILANDY DIARY

The Perfect News Portal

കളത്തിന്‍കടവ് – മന്ദന്‍മുക്ക് റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി: നഗരഭയിലെ വിയ്യൂരില്‍ അരോത്ത് താഴെ-കളത്തിന്‍കടവ് – മന്ദന്‍മുക്ക് റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചു. നഗരസഭയുടെ 2020-21 വാര്‍ഷിക പദ്ധതിയില്‍ 12 ലക്ഷം രൂപ ചെലവില്‍ നടത്തുന്ന പ്രവൃത്തി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭാംഗം കെ.ബാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ടി.ധര്‍മ്മന്‍, പി.കെ.ഷൈജു, ഗോപാലന്‍, അരോത്ത് പ്രസന്ന എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *