KOYILANDY DIARY

The Perfect News Portal

ഹാഥരസ് പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണം

കൊയിലാണ്ടി: ഹാഥരസ് പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം, സി.ഐ.ടി.യു, കെ.എസ്.കെ.ടി.യു. സംയുക്തമായി ധർണ്ണ നടത്തിയത്. കെ.എസ്.കെ. ടി.യു. ജില്ലാ ജോ. സെക്രട്ടറി പി.ബാബുരാജ് അദ്ധ്യക്ഷനായി. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.ഷിജു, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എ ഷാജി, കെ.എസ്.കെ.ടി.യു. ഏരിയാ സെക്രട്ടറി എ.സി. ബാലകൃഷ്ണൻ, എ സോമശേഖരൻ, പി.കെ. ഭരതൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *