KOYILANDY DIARY

The Perfect News Portal

കുനിയിൽക്കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവതിക്കായുളള തിരച്ചിൽ തുടരുന്നു

കൊയിലാണ്ടി: അത്തോളി കുനിയില്‍ക്കടവ് പാലത്തില്‍  നിന്നും വീട്ടമ്മ പുഴയില്‍ ചാടി. തിരുവങ്ങൂര്‍ കുളൂര്‍ ഹൗസില്‍ രേഖ രാജുവാണ് ചൊവ്വാഴ്ച ഉച്ചയോടെ പുഴയില്‍ ചാടിയത്. പുഴയില്‍ മീന്‍പിടിക്കുന്നവരാണ് യുവതി പാലത്തിൻ്റെ കൈവരിയില്‍ നിന്നും പുഴയിലേക്ക് ചാടുന്നത് കണ്ടത്.  നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അത്തോളി പോലീസ് സ്ഥലത്തെത്തി.

കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് പുഴയില്‍ തിരച്ചില്‍ നടത്തി. ഇവരുടെ ഹാന്‍ഡ് ബാഗ്, ചെരുപ്പ് എന്നിവ കിട്ടിയിട്ടുണ്ട്. ബാഗിലുണ്ടായിരുന്ന ഫോണില്‍ നിന്നും ലഭിച്ച നമ്പറിൽ വിളിച്ച് ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്നാണ് സ്ത്രീയെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച വൈകീട്ടുവരെ സ്ത്രീയെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ ബുധനാഴ്ച രാവിലെ മുതല്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *