KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് 150 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. വണ്ടൂരിൽ 150 കിലോ കഞ്ചാവ് പിടികൂടി. ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സ്റ്റേഷനറി ഉൽപ്പന്നങ്ങളെന്ന വ്യാജേനയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്. എക്സൈസും ആൻ്റി നാർക്കോട്ടിക് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ചെർപ്പുളശേരി പാലക്കാപ്പറമ്പിൽ ജാബിർ, ആലുവ കൊച്ചുപറമ്പിൽ മിഥുൻ, പുത്തൻവീട്ടിൽ സുജിത്ത് എന്നിവരെയാണ്  കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് കൊച്ചിയിൽ വിതരണത്തിനുള്ളതായിരുന്നെന്ന് പിടിയിലായവർ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *