കൊയിലാണ്ടി ഹാർബർ ഉദ്ഘാടനം സംഘാടകസമിതിയായി
കൊയിലാണ്ടി ഹാർബർ ഉദ്ഘാടനം സംഘാടകസമിതിയായി. ഒക്ടോബർ 1ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടനം വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. കെ. ദാസൻ എം.എൽ.എ. യോഗം ഉദ്ഘാടനം ചെയ്തു. 31ന് രാവിലെ 10.30നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെയാണ് ഹാർബർ ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്രമന്ത്രി ഗിരിരാജ് സിംങ് ചടങ്ങിൽ മുഖ്യാഥിതിയായി സംസാരിക്കും.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ, ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, കെ. മുരളീധരൻ എം.പി, എം.എൽഎ.മാരായ കെ. ദാസൻ, വി. കെ. സി. മമ്മദ് കോയ, എം.കെ. മുനീർ, എ. പ്രദീപ് കുമാർ, സി.കെ.നാണു, ജില്ലാ കലക്ടർ സീറാം സാംബശിവറാവു, നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി, സാമൂഹിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്ന് കെ. ദാസൻ എം.എൽ.എ.യും, നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യനും പറഞ്ഞു. റോഡുകൾ അലങ്കരിച്ചും രാത്രിയിൽ ലൈറ്റുകൾ പ്രകാശിപ്പിക്കാനും തീരുമാനിച്ചു. ജില്ലയിലെ മന്ത്രിമാരും എം.എൽ.എ.മാരും, മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഹാർബറിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസ് ഉദ്ഘാടനത്തിന് ശേഷം ആശംസകൾ നേർന്ന് സംസാരിക്കും.
സംഘാടകസമിതി യോഗത്തിൽ കെ. ദാസൻ എം.എൽ.എ. ചെയർമാൻ അഡ്വ. കെ. സത്യൻ, കൊൺസിലർമാർ, ഹാർബർ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, ഹാർബർ അസിസിറ്റൻ്റ് എക്സി. എഞ്ചിനീയർ രേഷ്മ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.