KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത്രയേറെ പേർക്ക് ആദ്യമായാണ് ഇവിടെ കേവിഡ് സ്ഥിരീകരിക്കുന്നത്.  ഗൾഫിൽ നിന്ന് വന്ന 1 ആളും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 3 പേരും കോറൻ്റൈനിൽ കഴിഞ്ഞുവരവെ അവരുമായി സമ്പർക്കത്തിലുള്ള അടുത്ത ബന്ധുക്കൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ചേലിയയിലെ വാർഡ് 9ൽ ഒരു കുടുംബത്തിലെ 4 പേർക്കും, 16ൽ 2 പേർക്കും, 7, 13. 14 എന്നീ വാർഡുകളിൽ 1 ആൾക്ക് വീതമാണ് ഇന്ന് പോസിറ്റീവ് റിപ്പോർട്ട് വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം നടത്തിയ പി.സി.ആർ. ടെസ്റ്റിലൂടെയാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ ചെങ്ങോട്ടുകാവിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരനും ആരോഗ്യ വിഭാഗം അധികൃതരും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *