ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലെ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു
ഡല്‍ഹി: ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. അനസ്തേഷ്യ സ്പെഷലിസ്റ്റായ ഡോ. അഷീം ഗുപ്തയാണ് മരിച്ചത്. 56 വയസായിരുന്നു. ലോക് നായക് ജയ് പ്രകാശ് ആശുപത്രി നേരത്തേ കോവിഡ് ആശുപത്രിയായി മാറ്റിയിരുന്നു. ഡ്യൂട്ടിക്കിടെ കോവിഡ് രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പരിേശാധനക്ക് വിധേയമാക്കുകയായിരുന്നു. ജൂണ്‍ ആറിന് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചെറിയ രോഗലക്ഷണം മാത്രമുള്ളതിനാല്‍ ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കി.