KOYILANDY DIARY

The Perfect News Portal

ബെവ് ക്യൂ ആപിലൂടെ സേവന ദാതാക്കളുടെ എണ്ണം കൂട്ടും

കൊച്ചി: ബെവ് ക്യൂ ആപിലൂടെ മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ഒ.ടി.പി (വണ്‍ ടൈം പാസ് വേഡ്) സേവന ദാതാക്കളുടെ എണ്ണം കൂട്ടുമെന്ന് ഫെയര്‍കോഡ് എംഡി അറിയിച്ചു. നിലവില്‍ ഒരു കമ്പനിയാണ് ഒ.ടി.പി നല്‍കുന്നത്. അത് നാലെണ്ണമെങ്കിലുമായി ഉയര്‍ത്തും. കുടുതല്‍ സേവന ദാതാക്കള്‍ വന്നാല്‍ നാല് മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കാനാകുമെന്നും അവര്‍ അറിയിച്ചു. നാളേക്കുള്ള ബുക്കിങ് വൈകിട്ടോടെ ആരംഭിക്കാനാകുമെന്നും അറിയിച്ചു.

ആപ് ഇതിനകം 4 ലക്ഷത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായും ഫെയര്‍കോഡ് അറിയിച്ചു. 2 ലക്ഷത്തിലേറെ പേര്‍ക്ക് ടോക്കണ്‍ നല്‍കാനായെന്നും കമ്ബനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *