KOYILANDY DIARY

The Perfect News Portal

നടുവത്തൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ 250 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി

കൊയിലാണ്ടി:  നടുവത്തൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ 250 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു. നെല്ല്യാടി തുരുത്ത്, മഠത്തിൽ താഴ, കുറൂണി മല എന്നിവിടങ്ങിളിൽ  നടത്തിയ റെയ്ഡിലാണ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസൻ്റെ നേതൃത്വത്തിൽ ഇവിടങ്ങളിൽ ഡ്രോൺ ക്യാമറ ഉപയോഗിച്ച്  നിരീക്ഷണം നടത്തിയിരുന്നു.

കൊയിലാണ്ടി എസ്. ഐ. കെ. കെ. രാജേഷ് കുമാർ, എ.എസ്.ഐ. പി. ഉണ്ണികൃഷ്ണൻ, സി.പി.ഒ.മാരായ വിജയൻ, എൻ. എം. സുനിൽ, സുരേഷ്, സുബീഷ്, ഡാൻസാഫ് അംഗമായ  കെ. സുനിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഇവിടങ്ങളിൽ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *