KOYILANDY DIARY

The Perfect News Portal

നമോ കിറ്റുകൾ വിതരണം ആരഭിച്ചു

കൊയിലാണ്ടി: ബി.ജെ.പി. അഖിലേന്ത്യ അദ്ധ്യക്ഷൻ്റെ ആഹ്വാന പ്രകാരമുള്ള നമോ കിറ്റുകൾ ലോക്ക് ഡൗൺ കാലത്ത് വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത ആയിരങ്ങൾക്ക് ആശ്വാസമാകുന്നു. കൊയിലാണ്ടി മുൻസിപാലിറ്റി 26-ാംഡിവിഷൻ  കണയങ്കോട് നടന്ന നമോ കിറ്റുകളുടെ വിതര ഉദ്ഘാടനം ബി.ജെ.പി. കോഴിക്കോട് ജില്ല അദ്ധ്യക്ഷൻ  വി.കെ. സജീവൻ ആദ്യ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. 150 കിറ്റുകളാണ് ബി.ജെ.പി. പ്രവർത്തകർ വിതരണം ചെയ്തത്.
കൊയിലാണ്ടി മണ്ഡലത്തിൽ ആയിരത്തിൽ അധികം നമോ കിറ്റുകൾ 50 സ്ഥലങ്ങളിലായി ഇതുവരെ വിതരണം ചെയ്ത് കഴിഞ്ഞതായും ജില്ലയിൽ ആകെ 5000 കിറ്റുകൾ വിതരണം ചെയ്തതായും വി.കെ. സജീവൻ പറഞ്ഞു. ചടങ്ങിൽ മണ്ഡലം അദ്ധ്യക്ഷൻ ജയ്  കിഷ് മാസ്റ്റർ, ജില്ലാ ട്രഷറർ വി. കെ. ജയൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, മണ്ഡലം ട്രഷറർ ഒ. മാധവൻ, എ.പി. രാമചന്ദ്രൻ കെ. ടി. സുനിൽ, ടി.കെ. ബാലൻ, റിലേഷ് ബാബു എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *