KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പോലീസ് പരിശോധന കർശനമാക്കി

കൊയിലാണ്ടിയിൽ പോലീസിൻ്റെ പരിശോധന കർശനമാക്കി. കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിൻ്റെ ജാഗ്രതാ നിർദ്ദേശങ്ങളും ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവുകളും ലംഘിക്കുന്നവരെ കർശനമായി നേരിടാൻ കൊയിലാണ്ടി പോലീസ് രംഗത്ത്. റൂറൽ എസ്.പി. ശ്രീനിവാസൻ നേരിട്ടെത്തി ജനങ്ങൾക്ക് ഉച്ചഭാഷിണിയിലൂടെ അനൌൺസ്മെൻ്റ് നടത്തി.  ഇന്ന് സർക്കാർ നിർദ്ദേശം ലംഘിച്ച രണ്ട് പേരുടെ വാഹനം കസ്റ്റഡിയിലെടുത്തു. കൂടാതെ അനാവശ്യമായി വാഹനത്തിൽ പട്ടണത്തിലെത്തി നിർദ്ദേശങ്ങൾ ലംഘിക്കുന്നത് വ്യാപകമായി ശ്രദ്ധയിൽപ്പെടുകയുണ്ടായി. പരിശോധനയിൽ ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ ഹരിദാസനും കൊയിലാണ്ടിയിൽക്യാമ്പ് ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചു.

അവശ്യ സാധനങ്ങൾ വാങ്ങാനും ആശുപത്രിയിലേക്ക് പോകുന്ന വ്യാജേനയുമാണ് പലരും കറങ്ങി നടക്കുന്നത്. മരുന്നുഷാപ്പുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തുന്നവർ ഒരു മീറ്റർ അകലം പാലിക്കണമെന്ന വ്യവസ്ഥ പലർക്കും ഒരു തമാശമാത്രമായിരിക്കുകയാണ്. ഇവർക്ക് പോലീസ് ശക്തമായ താക്കീത് നൽകിവിടുകയായിരുന്നു. ഒരുതവണ താക്കീത് ചെയ്തവരെ നാളെ മുതൽ യാതൊരുവിധ ഇളവുകളും നൽകാതെ അറസ്റ്റ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. 

വാഹനം പിടിച്ചെടുത്താൽ 21 ദിവസത്തിന് ശേഷം മാത്രമേ വിട്ടുകൊടുക്കുകയുള്ളൂവെന്നും ഇവരുടെ പേരിൽ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. പരിശോധിക്കുന്ന വാഹന ഉടമകളിൽ നിന്ന് പോകുന്ന സ്ഥലങ്ങളും ആവശ്യങ്ങളും അടങ്ങിയ അഫിഡവിറ്റ് എഴുതി വാങ്ങിയതിന്ശേഷമാണ് അവരെ വിട്ടയക്കുന്നത്. കൊയിലാണ്ടിയിലെ എസ്.ഐ. മാരായ രാജേഷ്, മോഹനകൃഷ്ണൻ എന്നിവരും പരിശോധനയക്ക് നേതൃത്വം നൽകി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *