KOYILANDY DIARY

The Perfect News Portal

തലക്കുളത്തൂരില്‍ ടെമ്പോയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തലക്കുളത്തൂരില്‍ ഗുഡ്സ് ടെമ്പോയും സ്വകാര്യ ബസും കൂട്ടിയിടിച്ച്  ടെമ്പോ ഡ്രൈവറും സഹായിയും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട്‌ മൂന്നുമണിയോടെ തലക്കുളത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപമാണ് അപകടം.

സാരമായി പരിക്കേറ്റ ഡ്രൈവര്‍ തിരൂരങ്ങാടി വെന്നിയൂര്‍ കെ.എം. നിവാസില്‍ സര്‍ജിന്‍ (24), സഹായി മൂക്കന്‍വീട്ടില്‍ ഇസ്മയില്‍ (18) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ ബസ് യാത്രക്കാരായ 13 പേരെ തലക്കുളത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രഥമശുശ്രുഷ നല്‍കിയശേഷം വിട്ടയച്ചു.

കോഴിക്കോട്ടുനിന്ന് ഉള്ളിയേരിയിലേക്ക് പോവുകയായിരുന്ന മിനര്‍വ ബസും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന തിരൂരങ്ങാടി വെന്നിയൂരിലെ കെ.എം. ട്രേഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള ടെമ്ബോ ഗുഡ്‌സുമാണ് കൂട്ടിയിടിച്ചത്. ഗുഡ്സ് വണ്ടി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളുടെ ദേഹമാസകലം സാരമായ പരിക്കേറ്റിട്ടുണ്ട്. തലയും മൂക്കും പൊട്ടി രക്തമൊഴുകി.

Advertisements

അപകടത്തെത്തുടര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം പി.ടി. അമര്‍ജിത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. എലത്തൂര്‍ സി.ഐ. സി. അനിതകുമാരി, എ.എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *