KOYILANDY DIARY

The Perfect News Portal

പി​റ​വത്ത് പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു

പി​റ​വം: വെ​ളി​യ​നാ​ട് ചി​ന്മ​യാ മി​ഷ​നി​ല്‍ പ​ഠ​ന​ത്തി​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി പാ​ഴൂ​രി​ല്‍ പു​ഴ​യി​ല്‍ മു​ങ്ങി മ​രി​ച്ചു. രാ​വി​ലെ ഏ​ഴോ​ടെ സ​ഹ​പാ​ഠി​ക​ള്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി രാ​ഹു​ല്‍ കു​ല്‍​ക്ക​ര്‍​ണി (21) ആ​ണ് മ​രി​ച്ച​ത്.

വെ​ളി​യ​നാ​ട് ചി​ന്മ​യ അ​ന്ത​ര്‍​ദേ​ശീ​യ കേ​ന്ദ്ര​ത്തി​ല്‍ വേ​ദപ​ഠ​നം സം​ബ​ന്ധി​ച്ച്‌ ആ​റ് മാ​സ​ത്തെ കോ​ഴ്സി​ന് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ 15 അം​ഗ സം​ഘ​മാ​ണ് പാ​ഴൂ​രി​ല്‍ എ​ത്തി​യ​ത്. പു​ഴ​യി​ല്‍ കു​ളി​ച്ച ശേ​ഷം പെ​രും​തൃ​ക്കോ​വി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ തൊ​ഴാ​നി​രി​ക്കെ​യാ​ണ് ദു​ര​ന്തം. സം​ഘ​ത്തി​ലു​ള്ള ര​ണ്ടു പേ​ര്‍ മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തി​പ്പോ​യി​രു​ന്നു. പിന്നാലെ പോയ രാഹുല്‍ മണല്‍കുഴിയില്‍ താഴ്ന്നുപോവുകയായിരുന്നു.

രാഹു​ലി​നെ കാ​ണാ​താ​യ​തോ​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ബ​ഹ​ളം​വ​ച്ചാ​ണ് നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​ഞ്ഞ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ല്‍ ന​ട​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *