KOYILANDY DIARY

The Perfect News Portal

കേരളത്തിലെ നിര്‍ധന വിദ്യാര്‍ഥിക്ക് കൈത്താങ്ങായി സമീക്ഷ ഹീത്രോ യൂണിറ്റ്

ലണ്ടന്‍: പുരോഗമന ആശയ പ്രചാരണത്തിനൊപ്പം കേരളത്തിലെ നിര്‍ധന വിദ്യാര്‍ഥിക്ക് കൈത്താങ്ങായി സമീക്ഷ ഹീത്രോ യൂണിറ്റ്. യൂണിറ്റ് അംഗങ്ങള്‍തന്നെ നിര്‍ദേശിച്ച ഏഴോളം വിദ്യാര്‍ഥികളില്‍ നിന്ന്, പ്രളയത്തില്‍ വീടുനഷ്ടപ്പെടുകയും മാതാപിതാക്കളുടെ ആരോഗൃ പ്രശ്‌നങ്ങള്‍ മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷി ക്കുകയും ചെയ്ത, ആലപ്പുഴയില്‍ നിന്നുള്ള നഴ്‌സിംഗ് വിദ്യാര്‍ഥിക്കാണ് തുടര്‍ വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയത്.

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബെയ്ന്‍സ് ഒരു ലക്ഷം രൂപയുടെ ചെക്ക് ഹീത്രോ യൂണിറ്റ് സെക്രട്ടറി ബിജോയ് സെബാസ്റ്റിയനില്‍നിന്നും ഏറ്റുവാങ്ങി. ഒരു സമൂഹത്തില്‍ ഒരാളുടെ എങ്കിലും ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റം വരുത്താന്‍ കഴിയുമെങ്കില്‍ അതുതന്നെ സംഘടനയുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു എന്ന് ഹര്‍സേവ് ബെയ്ന്‍സ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചെക്ക് സ്വകാര്യമായി കൈമാറിയാല്‍ മതി എന്ന് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ലോക കേരള സഭാ അംഗം രാജേഷ് കൃഷ്ണ , സമീക്ഷ ദേശീയ ജോയിന്റ് സെക്രട്ടറി ബിനോജ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. തദവസരത്തില്‍ സമീക്ഷയുടെ യൂണിറ്റ് തല മെമ്ബര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ദിവ്യ ക്ലമന്റിന് നല്‍കി എഐസി എക്‌സിക്യൂട്ടീവ് അംഗം പ്രീത് ബെയ്ന്‍സ് നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *