ലാപ്ടോപ്പുകള് വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ മത്സ്യ തൊഴിലാളികളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയര്മാന് എന്‍.കെ. ഭാസ്കരന് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷ ദിവ്യസെല്‍വരാജ്, കൗൺസിലർമാരായ എം.പി.സ്മിത, പി.വി. കനക, കെ.എം. ജയ, കെ.വി. സന്തോഷ് കുമാര്‍, ഫിഷറീസ് ഓഫീസര്‍ വി.ബിസ്ന എന്നിവര്‍ സംസാരിച്ചു.