KOYILANDY DIARY

The Perfect News Portal

പള്‍സ്‌ പോളിയോ തുളളിമരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം 19 ന്

കോഴിക്കോട്: പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളിമരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം 19- ന് നടത്തും. രാവിലെ എട്ടിന് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കളക്ടര്‍ എസ്‌. സാംബശിവറാവു നിര്‍വഹിക്കും. പഞ്ചായത്ത് തലത്തിലും തുള്ളിമരുന്ന് വിതരണോദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കും.

അഞ്ചുവയസ്സില്‍ താഴെയുളള 2,28,768 കുട്ടികള്‍ക്ക് തുളളിമരുന്ന് നല്‍കും. പി.എച്ച്‌.സികളിലും അങ്കണവാടികളിലുമായി 2193 ബൂത്തുകള്‍ സജ്ജീകരിച്ചു. യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ഥം ബസ്‌സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലായി 55 ബൂത്തുകളും മറുനാടന്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ഉള്‍പ്രദേശങ്ങളിലുമായി തുള്ളിമരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിന് 54 മൊബൈല്‍ ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *