KOYILANDY DIARY

The Perfect News Portal

സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍  ഉപജില്ലാ സാഹിത്യ ശില്പശാല വെങ്ങളം എം.എസ്.എസ് പബ്ലിക്ക് സ്‌കൂളില്‍ നടന്നു. സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. പി.പി.സുധ മുഖ്യാതിഥിയായിരുന്നു.  ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം ശ്രീജ കണ്ടിയില്‍ അധ്യക്ഷത വഹിച്ചു.

കോര്‍ഡിനേറ്റര്‍ മോഹനന്‍ നടുവത്തൂര്‍, എം.എസ്.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം, പ്രസിഡണ്ട് സി.പി.കുഞ്ഞുമുഹമ്മദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുഞ്ഞായന്‍കുട്ടി, എച്ച്.എം.ഫോറം കണ്‍വീനര്‍ എം.വി.വിജയന്‍, കനറാ ബാങ്ക് മാനേജര്‍ ശ്രീനാഥ്,  കെ.ടി.കെ.ബാബു, ആര്‍.എം.റാഷിദ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *