KOYILANDY DIARY

The Perfect News Portal

അമ്മയെ മകന്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവം: അമ്മ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലത്ത് അമ്മയെ മകന്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുനില്‍ അമ്മ സാവിത്രിയെ കുഴിച്ചുമൂടുമ്പോള്‍ ജീവനുണ്ടായിരുന്നിരക്കാമെന്നും സംശയമുണ്ട്. കൂട്ടു പ്രതി കുട്ടനെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

സുനിലിന്റെ അതിക്രൂര മര്‍ദനത്തില്‍ അമ്മ സാവിത്രിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. നിലത്തിട്ടു ചവിട്ടിയപ്പോഴാണു വാരിയെല്ലുകള്‍ ഒടിഞ്ഞത്. സാവിത്രിയുടെ തലയ്ക്കു പിന്നില്‍ ആന്തരിക രക്തശ്രാവുമുണ്ട്. ഇത് തല പിടിച്ചു ഭിത്തിയിലിടച്ചപ്പോഴുണ്ടായതാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ശ്വാസം മുട്ടിയതാണ് മരണ കാരണം.

ഒന്നുകില്‍ കഴുത്തു ഞെരിച്ചു കൊന്നതാകം. അല്ലെങ്കില്‍ മര്‍ദനത്തില്‍ ബോധരഹിതയായി വീണ അമ്മ മരിച്ചെന്നു കരുതി മകന്‍ കുഴിയിലിട്ടു മൂടിയതുമാകാം. അതേ സമയം താന്‍ അമ്മയെ കഴുത്തിനു കുത്തി പിടിച്ചാണ് മര്‍ദ്ദിച്ചതെന്ന് പ്രതു പോലീസിനോടു പറഞ്ഞു.വിശദാമയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈക്കാര്യം വ്യക്തമാകുള്ളു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത സാവിത്രിയുടെ മൃതദേഹം സംസ്‌കരിച്ചു. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും.

Advertisements

കൂട്ടുപ്രതിയെന്ന് അന്വേഷണ സംഘം സംശയിക്കുന്ന സുനിലിന്റെ സുഹ്യത്തും ഓട്ടോ ഡ്രൈവറുമായ കുട്ടനായി അന്വേഷണം ഊര്‍ജിതമാക്കി.കുടുംബ ഓഹരി ആവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ് നീതി നഗററില്‍ താമസിച്ചിരുന്ന സാവിത്രിയെ മകന്‍ സുനില്‍കുമാര്‍ അതിദാരുണമായി കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ മാസം മൂന്നു മുതല്‍ അമ്മയെ കാണാനിലെന്ന് കാട്ടി മകള്‍ ഈസ്റ്റ് പൊലീസില്‍ നല്‍കി പരാതിയാണ് കൊലപാകത്തിന്റെ ചുരുളഴിച്ചത്. ഒരുമാസത്തിലേറെ പഴക്കമുള്ള സാവിത്രിയുടെ മ്യതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക്ക് ടാങ്കിന് സമീപത്തു നിന്നു പൊലീസ് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *