KOYILANDY DIARY.COM

The Perfect News Portal

ജനങ്ങളെ ആശങ്കയിലാക്കി കൊയിലാണ്ടിയിൽ പുലിയിറങ്ങിയതായി വ്യാജസന്ദേശം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പുലിയിറങ്ങിയതായി വ്യാജസന്ദേശം ജനങ്ങളെ ആശങ്കയിലാക്കി ഞായറാഴ്ച വൈകീട്ട് മുതലാണ്‌  വ്യാപകമായ സന്ദേശം പ്രചരിക്കുന്നത്. റെയിൽവെ സ്റ്റേഷനു സമീപം മരത്തിനു മുകളിലുള്ള പുലിയുടെ ചിത്രവും വാട്സ് ആപ്പിൽ വൈറലാവുകയായിരുന്നു. ഇതൊടെ ഗൾഫ് നാടുകളിൽ നിന്നടക്കം ഇതിന്റെ നിജസ്ഥിതി അറിയാൻ ബന്ധുക്കളെയും ബന്ധപ്പെട്ട അധികൃതരെയും ഫോണിൽ ബന്ധപ്പെടുകയായിരുന്നു.

റെയിൽവെ സ്റ്റേഷനു സമീപം മാണ് പുലിയിറങ്ങിയതെന്നും ഒരാളെ അക്രമിച്ചെന്നുമായിരുന്നു സന്ദേശം. കഴിഞ്ഞ വർഷവും ഇതുപോലെ വ്യാജ പ്രചരണമുണ്ടായിരുന്നു. പുതുതായി പുറത്തിറങ്ങി മൊബൈൽ ആപ്പിൽ ഏതുതരം ദൃശ്യങ്ങളും ചലനങ്ങളും എഡിറ്റ് ചെയ്ത് വാടനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരം വീഡിയോകൾ പ്രചരിക്കുന്നതെന്ന് ഐ.ടി. മേഖലയിലെ വിദഗ്ദർ പറയുന്നത്. ആർക്കും ഇതു ചെയ്യാൻ സാധിക്കുമെന്നും ഇവർ ചാണ്ടിക്കാട്ടുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *