KOYILANDY DIARY

The Perfect News Portal

യു​വ​തി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത മ​ധ്യ വ​യ​സ്‌​ക​നെ ട്രെ​യി​നി​ല്‍​നി​ന്നും ത​ള്ളി​യി​ട്ടു

പ​യ്യ​ന്നൂ​ര്‍: ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത മ​ധ്യ വ​യ​സ്‌​ക​നെ ട്രെ​യി​നി​ല്‍​നി​ന്നും ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം.​ പു​ല​ര്‍​ച്ചെ 2.30 ഓ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേഷന് സ​മീ​പ​മാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് തി​രു​വ​മ്ബാ​ടി സ്വ​ദേ​ശി ഗം​ഗാ​ധ​ര​ന്‍ കൊ​ച്ചി​നാ​ണ് (50) അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ത​ല​യി​ലും മു​ഖ​ത്തും പ​രി​ക്കേ​റ്റ ഇ​യാ​ളെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മം​ഗ​ലാ​പു​രം കാ​ര്‍​ക്ക​ള​യി​ല്‍ റ​ബ​ര്‍ എ​സ്‌​റ്റേ​റ്റ് തൊഴിലാളിയായ ഗം​ഗാ​ധ​ര​ന്‍ വി​ഷു​വി​ന് വീ​ട്ടി​ല്‍​പോ​യി മടങ്ങും വഴിയാണ് സംഭവം. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ക​മ്ബാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ഉ​റ​ക്ക​ത്തി​ല്‍ ചി​ല​ര്‍ ശ​ല്യം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​പ്പോ​ള്‍ ചോ​ദ്യം ചെ​യ്ത ഗം​ഗാ​ധ​ര​നു​മാ​യി ട്രെ​യി​നി​ല്‍ വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യു​മാ​യി.​ കോ​ഴി​ക്കോ​ട് മു​ത​ല്‍ ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്ന് ഗം​ഗാ​ധ​ര​ന്‍ പ​റ​യു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് യു​വ​തി​യെ ശ​ല്യം ചെ​യ്തി​രു​ന്ന അ​പ​രി​ചി​ത​രാ​യ ര​ണ്ടു​ യു​വാ​ക്ക​ള്‍ ത​ന്നെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ട്ട​തെ​ന്ന് ഗം​ഗാ​ധ​ര​ന്‍ പ​റ​യു​ന്നു.​ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ന്നി​രു​ന്ന ഗം​ഗാ​ധ​ര​നെ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​ത്.

Advertisements

പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ ഗം​ഗാ​ധ​ര​നെ കോ​ഴി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​യി.​ ട്രെ​യി​ന്‍ വേഗത കുറച്ചു പോകുമ്ബോഴാണ് സംഭവമെന്നതിനാല്‍ ജീവഹാനി ഉണ്ടായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *