KOYILANDY DIARY

The Perfect News Portal

കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് കൊയിലാണ്ടി സഹകരണ ആശുപത്രി ഭരണസമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മുന്‍ എം. എല്‍. എ. യും, ആശുപത്രി പ്രസിഡണ്ടുമായ പി. വിശ്വന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സഗരസഭ കൗണ്‍സിലര്‍മാരായ കെ. സത്യന്‍, മാങ്ങോട്ടില്‍ സുരേന്ദ്രന്‍, അഡ്വ: കെ. വിജയന്‍, ദിവ്യ, വീണ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഡോക്ടര്‍മാരായ ബാലകൃഷ്ണന്‍, രവീന്ദ്രന്‍, ഗോപിനാഥന്‍, വിറ്റല്‍ദാസ് റാവു, ഗോവിന്ദന്‍ പറമ്പത്ത്, രാധിക, ശുഭ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ സംസാരിച്ചു. സെക്രട്ടറി മധു സ്വാഗതം പറഞ്ഞു.