KOYILANDY DIARY

The Perfect News Portal

സിപിഐഎമ്മില്‍ നേതാക്കള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ല;സീതാറാം യെച്ചൂരി

സിപിഐഎമ്മില്‍ നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായമില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ പ്രവര്‍ത്തിക്കുന്നതിനോ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. വിഎസ് അച്യുതാനന്ദനും ഇത് ബാധകമാണ്.വിഎസിന് ഇപ്പോള്‍ 92 വയസായി എന്നിട്ടും അദ്ദേഹം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവമാണ്. എല്ലാവരും ഇത് മാതൃകയാക്കിയാല്‍ പാര്‍ട്ടി ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി താത്പര്യപ്രകാരമാണ് വിഎസ് പ്രചാരണം നടത്തിയത്. തൊണുറ്റി രണ്ടാം വയസിലും വിഎസ് കാണിക്കുന്ന ഊര്‍ജ്ജം പുതുതലമുറ മാതൃകയാക്കണമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നതാണ് ബിജെപിക്ക് ലഭിച്ചതെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ വാര്‍ത്താ സമ്മേളനത്തിലാണ് യെച്ചൂരി ഈ കാര്യം വിശദമാക്കിയത്.