KOYILANDY DIARY

The Perfect News Portal

പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം: ഹൈക്കോടതി

കൊച്ചി:ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്. പിന്‍സീറ്റ് യത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധല്ലെന്ന് 2013ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ട ഭേദഗതി സ്റ്റേ ചെയ്താണ് ജസ്റ്റീസ് വി ചിദംബരേഷിന്റെ ഉത്തരവ്. ഈ കാര്യത്തില്‍ സര്‍ക്കാരിന് ചട്ട ഭേദഗതി കൊണ്ടുവരാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി പളളുരുത്തി സ്വദേശി രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.