KOYILANDY DIARY

The Perfect News Portal

ക്രിസ്തുമസ്-പുതുവത്സര ബംബർ ഒന്നാം സമ്മാനം അടിച്ചത് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്-പുതുവത്സര ബംബർ ഒന്നാം സമ്മാനം ആറുകോടി രൂപ അടിച്ചത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. L E 261550 നമ്പര്‍ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്.

പഴവങ്ങാടി ശ്രീചിത്രഹോം ഓഡിറ്റോറിയത്തില്‍ തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നറുക്കെടുപ്പ് ഉദ്ഘാടനംചെയ്തു. സമ്മര്‍ ബമ്ബര്‍ പ്രകാശനവും മന്ത്രി നടത്തി.

നാല് കോടിയാണ് സമ്മര്‍ ബംബര്‍ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1.25 കോടിയും മൂന്നാം സമ്മാനം ഒരു കോടിയുമാണ്. ഭാഗ്യക്കുറി ഡയറക്ടര്‍ എസ് ഷാനവാസ്, ഭാഗ്യക്കുറി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി ആര്‍ ജയപ്രകാശ് എന്നിവര്‍ സന്നിഹിതരായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *