KOYILANDY DIARY

The Perfect News Portal

മനുഷ്യന്റെ തലച്ചോറിലെ ചിന്തകള്‍ ഡൗണ്‍ലോഡ്, അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ വരുന്നു

ദിനം തോറും പുതിയ പുതിയ കണ്ടെത്തലുകളാണ് സാങ്കേതിക, ശാസ്ത്ര ലോകത്ത് നടക്കുന്നത്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കാര്യങ്ങളാണ് ഇപ്പോള്‍ കാണുന്നത്. മനുഷ്യന്റെ തലച്ചോറിലെ ചിന്തകള്‍ ഡൗണ്‍ലോഡ്, അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ വരുന്നുവെന്നതാണ് ശാസ്ത്രലോകത്തെ പുതിയ വാര്‍ത്ത.

സ്പേസ് എക്സ് കമ്പനി മേധാവി എലന്‍ മസ്കാണ് പുതിയ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത്. മനുഷ്യനെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുക. ഇത്തരമൊരു ടെക്നോളജി വികസിപ്പിക്കുന്നതിനായി കമ്പനിക്ക് തുടക്കം കുറിച്ചു. ടെസ്ല ഇന്‍ക് കമ്ബനിയുടെയും സ്ഥാപകനായ കോടീശ്വരന്‍ എലന്‍ മസ്കിന്റെ പുതിയ കമ്പനിയുടെ പേര് ‘ന്യൂറാലിങ്ക് കോര്‍പ് എന്നാണ്.

 മൈക്രോ ഇലക്‌ട്രോഡുകള്‍ മനുഷ്യന്റെ തലച്ചോറുമായി സംവദിപ്പിക്കുന്ന ടെക്നോളജിയെ ന്യൂറല്‍ ലേസ് എന്നാണ് വിളിക്കുന്നത്. ഈ സംവിധാനം വിജയിച്ചാല്‍ മനുഷ്യ മനസ്സിലെ ചിന്തകള്‍ എല്ലാം കംപ്യൂട്ടറിന്റെ ഹാര്‍ഡ്ഡിസ്കിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. വേണമെങ്കില്‍ മറ്റുള്ളവരുടെ മെമ്മറി മറ്റൊരാളിലേക്ക് അപ്ലോഡ് ചെയ്യാനും സാധിക്കും.

സാങ്കേതിക ലോകത്ത് വന്‍ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന കണ്ടെത്തലാണ് വരാന്‍ പോകുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിത സ്ഥിരീകരണമോ പ്രതികരണമോ വന്നിട്ടില്ല. ഇത്തരമൊരു കമ്പനി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ എന്ത് പരീക്ഷണമാണ് അവിടെ നടക്കുന്നതെന്ന് വ്യക്തമല്ല. മെഡിക്കല്‍ ഗവേഷണ സ്ഥാപനമായാണ് ന്യൂറാലിങ്ക് അറിയപ്പെടുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *