KOYILANDY DIARY

The Perfect News Portal

ലോകത്തിലെ പോപ്പുലര്‍ ബ്രാന്‍ഡെന്ന ഖ്യാതി ഇനിമുതല്‍ ഗൂഗിളിന്

ലോകത്തിലെ പോപ്പുലര്‍ ബ്രാന്‍ഡെന്ന ഖ്യാതി ഇനിമുതല്‍ ഗൂഗിളിന്. 6 വര്‍ഷമായി ആപ്പിള്‍ കുത്തകയായി വച്ചിരുന്ന റെക്കോര്‍ഡ് തകര്‍ത്താണ് ഗൂഗിളിന്റെ മുന്നേറ്റം. 109.4 ബില്ല്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് മൂല്യത്തോടെയാണ് ഗൂഗിള്‍ നേട്ടം സ്വന്തമാക്കിയത്. ആപ്പിള്‍ 107.1 മില്ല്യണ്‍ മൂല്യത്തിനു ഗൂഗിളിനു മുന്നില്‍ കൂപ്പുകുത്തി.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 24 ശതമാനം വളര്‍ച്ചയാണ് ഗൂഗിള്‍ ഇത്തവണ കൈവരിച്ചത്.

ആപ്പിള്‍ ഐഫോണ്‍ 7, സെവന്‍ പ്ലസ് എന്നിവ വിപണിയിലിറക്കിയെങ്കിലും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിക്കാത്തതാണ് മൂല്യം ഇടിയാന്‍ കാരണമായത്. വലിയ പ്രതീക്ഷയോടെ വിപണിയിലറക്കിയ ആപ്പിള്‍ വാച്ചിനു സ്വീകാര്യത ലഭിക്കാത്തതും ബ്രാന്‍ഡ് മൂല്യത്തെ പ്രതികൂലമായി ബാധിച്ചെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് സിഇഒ ഡേവിഡ് ഹേഗ് പറഞ്ഞു.

സാങ്കേതിക ഫീച്ചേറുകളില്‍ നൂതനമായ മാറ്റങ്ങള്‍ വരുത്താന്‍ ആപ്പിള്‍ പരാജയപെട്ടുവെന്നും മാര്‍ക്കറ്റ് വിദഗ്ദര്‍ വിലയിരുത്തുന്നു. 106.4 ബില്ല്യണ്‍ മൂല്യത്തോട് കൂടി ഇ കൊമേഴ്സ് വ്യാപാര രംഗത്തെ വമ്ബന്‍ ശക്തിയായ ആമസോണ്‍ മൂന്നാമതെത്തി. 106.4 ബില്ല്യനാണ് ആമസോണിന്റെ ബ്രാന്‍ഡ് വാല്യു. എടി ആന്‍ ടി 87 ബില്ല്യണും മൈക്രോ സോഫ്റ്റ് 76.3 ബില്ല്യണുമായി തൊട്ടു പുറകില്‍ നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *