KOYILANDY DIARY

The Perfect News Portal

റിംഗിംഗ് ബെല്‍സ് കമ്ബനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മോഹിത് ഗോയല്‍ രാജിവച്ചു

ന്യൂഡല്‍ഹി : വെറും 251 രൂപ വിലയുള്ള ‘ഫ്രീഡം251’ സ്മാര്‍ട് ഫോണുകള്‍ വാഗ്ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച റിംഗിംഗ് ബെല്‍സ് കമ്ബനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മോഹിത് ഗോയല്‍ രാജിവച്ചു. അദ്ദേഹത്തിന്റെ പത്നിയും കമ്ബനിയുടെ ഡയറക്ടറുമായ ധാര്‍ണ ഗോയലും രാജിവച്ചിട്ടുണ്ട്. മോഹിത്തിന്റെ സഹോദരനായ അന്‍മോല്‍ കമ്ബനിയുടെ നേതൃത്വം ഏറ്റെടുത്തു.മോഹിത്തും പത്നിയും കമ്ബനിയില്‍ നിന്ന് രാജിവയ്ക്കാനുള്ള കാരണം വ്യക്തമല്ല. പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ലെന്ന് കമ്ബനി വ്യക്തമാക്കിയെങ്കിലും നോയിഡയിലെ പ്രധാന ഓഫീസ് രണ്ടാഴ്ചയോളമായി അടഞ്ഞു കിടപ്പാണ്.

ഈവര്‍ഷം ഫെബ്രുവരിയിലാണ് ഫ്രീഡം251 സ്മാര്‍ട് ഫോണ്‍ കമ്ബനി അവതരിപ്പിച്ചത്. 30,000 പേര്‍ ഫോണിനായി ഓണ്‍ലൈനിലൂടെ പണം നല്‍കി. ഫോണ്‍ നിര്‍മ്മാണം നടക്കാത്തതിനാല്‍ ഈപ്പണം കമ്ബനി തിരിച്ചു നല്‍കി.എന്നാല്‍, ക്യാഷ് ഓണ്‍ ഡെലിവറി സൗകര്യത്തോടെ 70,000 പേര്‍ക്ക് അടുത്തിടെ ഫോണ്‍ വിതരണം ചെയ്തെന്ന വാദവുമായി മോഹിത് രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *