KOYILANDY DIARY

The Perfect News Portal

വീടിനുള്ളില്‍ സുഖാന്തരീക്ഷം കിട്ടാന്‍…

വിലയേറിയ എക്സ്റ്റീരിയറുകളും, സവിശേഷമായ ഫര്‍ണ്ണിച്ചറുകളും കരകൗശല ഉത്പന്നങ്ങളുമൊക്കെ നമ്മള്‍ വീടിന് ഭംഗി ലഭിക്കാനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ എല്ലാ ഭവനങ്ങളും സൗകര്യവും ഒപ്പം ആഡംബരവും സുഖവും നല്‍കുന്നതുമായി മാറണമെന്നില്ല. നിങ്ങളുടെ വീടിനെ സുഖകരമായ അന്തരീക്ഷമുള്ളതാക്കി മാറ്റാനുള്ള ചില വഴികള്‍ അറിയുക.

ഡിസൈനര്‍ ലൈറ്റുകള്‍

1

സാധാരണമായി ഉപയോഗിക്കുന്ന വെള്ള ലൈറ്റുകളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഏതു വീട്ടിലും വിവിധ ഷേഡുകളും നിറങ്ങളുമുള്ള രണ്ടോ മൂന്നോ ലൈറ്റുകള്‍ ഉണ്ടാവണം. വീടിന്‍റെ ഓരോ ഭാഗവും തികച്ചും വ്യത്യസ്ഥമായാണ് കാണപ്പെടുന്നത് എന്ന് ഉറപ്പു വരുത്തുക. ഷാന്‍ഡെലിയറുകള്‍ തുടങ്ങി തൂക്കിയിടുന്ന കോര്‍ണര്‍ ലൈറ്റുകളില്‍ വരെ വ്യത്യസ്ഥ മൂഡുകള്‍ നല്‍കുന്ന ലൈറ്റുകള്‍ തെരഞ്ഞെടുക്കുക.

Advertisements

സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍ 

2

സാധാരണമായി കാണുന്ന കൗച്ചുകളും സോഫകളും ആര്‍ക്കും വാങ്ങാവുന്നതാണ്. എന്നാല്‍ നിറമുള്ള കുഷ്യനുള്ള ബെയ്ത്താക്സ്,നിങ്ങള്‍ ഇരിക്കാനും വായിക്കാനും ഉപയോഗിക്കുന്ന ലോഞ്ച് ചെയറുകള്‍, ജനാലക്കരികില്‍ മഴകാണാനും കാപ്പി നുണയാനുമിരിക്കുന്ന കസേര എന്നിവ സുഖകരമായിരിക്കും.

ചിത്രങ്ങള്‍ 

3

പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് അവരുടെ സ്നേഹം പ്രതിഫലിപ്പിക്കുകയും നല്ല അന്തരീക്ഷം നല്‍കുകയും ചെയ്യും. നിങ്ങളുടെ ബാല്യം, മാതാപിതാക്കളുടെ വിവാഹത്തിന്‍റെ ചിത്രങ്ങള്‍, നിങ്ങള്‍ മുതിര്‍ന്നതിന് ശേഷമുള്ള ഫോട്ടോകള്‍, യാത്രക്കിടയിലെടുത്തവ, പ്രത്യേക അവസരങ്ങളിലെടുത്തവ തുടങ്ങിയവ ഇത്തരത്തില്‍ വീടിനുള്ളില്‍ പല സ്ഥലങ്ങളിലായി സ്ഥാപിക്കുന്നത് ആകര്‍ഷകത്വം നല്‍കുകയും സ്നേഹം നിറഞ്ഞ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.