കേരള ക്ഷേത്ര സംരക്ഷണ സമിതി ബാലുശ്ശേരി താലൂക്ക് സമ്മേളനം
ബാലുശ്ശേരി: കേരള ക്ഷേത്ര സംരക്ഷണ സമിതി ബാലുശ്ശേരി താലൂക്ക് സമ്മേളനം ഉണ്ണികുളം ഇത്തളാട്ടുകാവ് ക്ഷേത്രത്തിൽ നടന്നു. ജില്ലാ സെക്രട്ടറി ശശിധരൻ തിരുവോത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലൻ എ.കെ. അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വി.വി. ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.
എ. കെ. ബാലൻ (പ്രസിഡണ്ട്), ദിനേശൻ കെ.കെ. (വൈസ് പ്രസിഡണ്ട്) രവീന്ദ്രൻ ടി.എ. (സെക്രട്ടറി.) ജയാനന്ദൻ കെ. (ജോ.സെക്രട്ടറി), ഭാസ്കരൻ (ദേവസ്വം സെക്രട്ടറി) സി.പി.സുരേന്ദ്രൻ (ഖജാ.) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.