സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവസംബന്ധമായ തകരാറുകള്‍ യുവതികളില്‍ കണ്ടുവരുന്ന ഹിസ്റ്റീരിയ എന്നിവയ്ക്ക് മുന്തിരി ഔഷധമായി ഉപയോഗിക്കാറുണ്ട്.
രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയ്ക്ക് മുന്തിരി അത്യുത്തമമാണ്. ദഹനപ്രക്രിയയെ വളരെയധികം സഹായിക്കുന്ന ഈ പഴം അഗ്നിമാന്ദ്യം ഉള്ളവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
ശരിയായ ശോധനയില്ലാതെ, ആഹാരത്തോടു വിരക്തി തോന്നുന്നവര്‍ നിത്യവും മുന്തിരി കഴിച്ചു നോക്കൂ. ഫലം ഉറപ്പാണ്.
തലവേദന, ചെന്നിക്കുത്ത്, ഹൃദയപേശികള്‍ക്കുണ്ടാകുന്ന വേദന, നെഞ്ചിടിപ്പ് എന്നിവക്ക് മുന്തിരിനീര് ആശ്വാസം നല്‍കും.
രക്തപിത്തത്തിന് ഉണങ്ങിയ മുന്തിരി കുരുവും ഞെട്ടുംകളഞ്ഞ് കഷായം വച്ച് പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ മതി, രോഗം ശമിക്കും, കടുക്ക, തേന്‍, മുന്തിരി എന്നിവ ചേര്‍ത്ത് കഴിച്ചാല്‍ അമ്ലപിത്തം മാറിക്കിട്ടും.
മുന്തിരി, കരിഞ്ചീരകം, നെല്‍പ്പൊരി എന്നിവ കഷായം വച്ച് ഏലത്തരി മേമ്ബൊടി ചേര്‍ത്തു കഴിച്ചാല്‍ വിക്ക് കുറയുമെന്ന് ആയുര്വേദാചാര്യന്മാര് പറയുന്നു.
മുന്തിരി, അമൃത്, കുമിള്‍ വേര്, ബ്രഹ്മി, നറുനീണ്ടിക്കിഴങ്ങ് എന്നിവ കഷായം വച്ച് ശര്‍ക്കര മേമ്ബൊടിയായി ചേര്‍ത്ത് കഴിച്ചാല്‍ വാതപ്പനിക്ക് ആശ്വാസം ലഭിക്കും.
മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം ശമിക്കാന്‍ മുന്തിരി നീരുകൊണ്ട് നസ്യം ചെയ്താല്‍ മതി.
ആസ്തമക്ക് നിത്യവും മുന്തിരിച്ചാര് കുടിക്കുന്നത് ഉത്തമമാണ്.