തൊണ്ടി മുതലും ദൃക്സാക്ഷിയുടെയും ടീസര്‍ പുറത്തിറങ്ങി
ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ പ്രധാനവേഷത്തിലെത്തുന്ന തൊണ്ടി മുതലും ദൃക്സാക്ഷിയുടെയും ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു മിനിറ്റ് നാല് സെക്കന്റ് ആണ് ടീസറിന്റെ ദൈര്‍ഘ്യം.
ഫഹദിന്റെയും സുരാജ് വെഞ്ഞാറമൂടുമാണ് ടീസറില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സജീവ് പാഴൂത് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാജീവ് രവിയാണ് സംഗീതം ബിജിബാല്‍. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.