ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം

ബെംഗളൂരു: . ബെല്‍റ്റ് ഉപയോഗിച്ചാണ് കുട്ടിയെ ട്യൂഷന്‍ എടുക്കുന്ന അധ്യാപകന്‍ മര്‍ദ്ദിച്ചത്. ബെംഗളൂരുവിലെ നെല്ലമംഗലയിലുള്ള സെന്റ് ജോസഫ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഏഴ് വയസുകാരിയാണ് ക്രൂരമര്‍ദനത്തിനിരയായത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ കുട്ടി ഒരു സ്വകാര്യ കോച്ചിങ് സെന്ററില്‍ ട്യൂഷനു പോയി വരികയായിരുന്നു. ചൊവ്വാഴ്ച് പതിവു പോലെ ട്യൂഷനു ചെന്ന കുട്ടി ഹോംവര്‍ക്ക് ചെയ്യാന്‍ മറന്നു. തുടര്‍ന്ന് കോപിഷ്ഠനായ അധ്യാപകന്‍ കുട്ടിയെ ബെല്‍റ്റുകൊണ്ട് അടിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ മുതുകിലുള്ള പരിക്ക് കണ്ട അച്ഛന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 15 വര്‍ഷമായി ട്യൂഷന്‍ സെന്റര്‍ നടത്തിവരുന്ന അധ്യാപകനെ ഇതുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

