KOYILANDY DIARY.COM

The Perfect News Portal

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലണ്ടി നഗരസഭയിൽ മുബാറക്ക് റോഡിൽ ഹൈമാസ്റ്റ് ലൈറ്റ് കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. എം. എൽ. എ. യുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ച് ഗ്രാമ ജ്യോതി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തുലടനീളം ഇത്തരം ഹൈമാസ്റ്റ് ലൈറ്റിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. മുബാറക്ക് റോഡിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻഅദ്ധ്യക്ഷതവഹിച്ചു. നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്‌സൺ ദിവ്യ ചിണ്ടൻ, എം. വി. ഇസ്മയിൽ, മഹമ്മദ് തേജസ്സ്, എ. അസീസ് തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. വാർഡ് കൗൺസിലർ സലീന സ്വാഗതവും നസീമ വി. വി. നന്ദിപറഞ്ഞു.

Share news