സൗജന്യ നേത്രപരിശോധനാക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

കൊയിലാണ്ടി: ദേശമിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് നടക്കാവ് അഹല്യ കണ്ണാസ്പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജി.കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. സി.കെ. മുരളി, കെ. ബാലകൃഷ്ണന്‍, കെ. രവീന്ദ്രന്‍, ഡോ. കെ.എം. സച്ചിന്‍ബാബു, മേലൂര്‍ വാസുദേവന്‍, വാര്‍ഡ് മെമ്പര്‍ എ. സുധ, പി. പവിത്രന്‍, ഒ. രാഘവന്‍, എം.വി. ഹരീഷ്, കെ.കെ. അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.
