സ്കൂള്‍ ബസില്‍ നിന്ന് തെറിച്ചു വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
മലപ്പുറം: സ്കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കുറുവ എ.യു.പി സ്കൂളിലെ ഫര്സീന് (9) ആണ് മരിച്ചത്. ഫര്‍സീന്റെ ഉമ്മ ഷമീമ ഇതേ സ്കൂളിലെ അധ്യാപികയാണ്.
ഗുരുതരമായി പരിക്കേറ്റ ഫര്‍സീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പൊലീസ് കേസെടുത്തു.

