KOYILANDY DIARY.COM

The Perfect News Portal

സ്മൃതി കേരം പദ്ധതി: സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: “സ്മൃതി കേരം” പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം എം. പി യും സിനിമ നടനുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മികച്ച കർഷകനുള്ള അവാർഡ് ജേതാവായ വേണു താഴെ ഇല്ലത്ത് തെങ്ങിൽ തൈ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. സംസ്ഥാനത്താകെ ഒരുകോടിയിലധികം തെങ്ങിൻ തൈകൾ പുതുതായി വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് സ്മൃതി കേരം. നാളികേരവും, അനുബന്ധ ഉൽപ്പന്നങ്ങളും അവയുടെ വിപണനവും മാത്രം ശ്രദ്ധിച്ചാൽ കേരളത്തിന് പഴയകാല അഭിവൃദ്ധിയിലേക്ക് വരാൻ പറ്റും എന്ന് സുരേഷ് ഗോപി പറഞ്ഞു. പുതിയ ജനിതക മാറ്റം വരുത്തിയ, കച്ചവടം കണ്ടുകൊണ്ടുള്ള തെങ്ങിൻ തൈകൾ അല്ല മറിച്ച്, പാരമ്പര്യ രീതിയിലുള്ള കുറ്റ്യാടി തെങ്ങിൻ തൈകൾ പോലെയുള്ള വിത്തിനങ്ങളാണ് പ്രോത്സാഹിപ്പിക്ക പ്പെടേണ്ടതെന്നും, തെങ്ങിൽ നിന്ന് കിട്ടുന്ന എല്ലാ ഉപോൽപ്പന്നങ്ങളും നമ്മുടെ സത്യസന്ധമായ  പരമ്പരാഗത ജീവിത രീതിയുടെ ഭാഗമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

” സ്മൃതി കേരം പദ്ധതി ഒരു രാഷ്ട്രീയ പരിപാടി അല്ല.  കേരളത്തിൻ്റെ മനസ്സറിഞ്ഞു കൊണ്ടുള്ള ഒരു പരിപാടി ആണ്. പ്രത്യുൽപ്പാദനപരമായ അനേകം കാര്യങ്ങൾക്ക് കേരവൃക്ഷവും നാളികേരവും ഏറെ ഉപകാരപ്രദമാകുമെന്ന സന്ദേശം പുതു തലമറയ്ക്ക് പകർന്നു നൽകണം. നാടിൻ്റെ സാമ്പത്തിക പുരോഗതിയ്ക്ക് സമ്പന്നമായ കാർഷിക സംസ്കൃതി അനിവാര്യമാണ്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായി ഓരോ മഹാൻ്റെയും യും പേരിൽ, തെങ്ങിൻ തൈകൾ വെച്ചു പിടിപ്പിച്ച് അത് സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എസ് ആർ ജയ്കിഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം മോഹനൻ മാസ്റ്റർ, പ്രശാന്ത്, ജില്ലാ ട്രഷറർ വി. കെ ജയൻ, കെ വി .സുരേഷ്, ഉണ്ണി കൃഷ്ണൻ മുത്താമ്പി, വായനാരി വിനോദ്, അഡ്വ വി സത്യൻ, വി കെ മുകുന്ദൻ, പി വിശ്വനാഥൻ, അംബിക ഗിരിവാസൻ, മുത്തുകുമാരി എന്നിവർ സംബന്ധിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *