KOYILANDY DIARY.COM

The Perfect News Portal

സ്കൂളിലെ ടോയ്ലറ്റില്‍ 16കാരിക്ക് ക്രൂര പീഡനം

കോട്ടയം:  സ്കൂളിലെ ടോയ്ലറ്റില്‍ 16കാരിക്ക് ക്രൂര പീഡനം. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ അറസ്റ്റില്‍. പത്തനംതിട്ട ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ടോയ് ലറ്റില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

പീഡനത്തില്‍ ജനനേന്ദ്രിയത്തിനും അണ്ഡവാഹിനിക്കുഴലിനും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായതായും സൂചനയുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോള്‍ ഗൈനക്കോളജി വാര്‍ഡില്‍ കഴിയുന്ന പെണ്‍കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തന്നെ ചതിച്ചത് കാമുകനാണെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാമുകന്‍ കൊടുമണ്‍ സ്വദേശി ഹരികൃഷ്ണനെ (22) പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച സ്കൂളില്‍ പോയ പെണ്‍കുട്ടിയെ ഹരികൃഷ്ണന്‍ പിന്തുടരുകയായിരുന്നു. ഇതിനിടെ ബാത്ത് റൂമിലേയ്ക്ക് കയറിയ പെണ്‍കുട്ടിയോടൊപ്പം ഇയാളും അതിക്രമിച്ച്‌ കയറി. തിരിച്ചിറങ്ങുമ്ബോള്‍ പെണ്‍കുട്ടി അവശ നിലയിലായിരുന്നുവെന്നും അയല്‍പക്കത്തെ വീട്ടമ്മയാണ് സംഭവം ആദ്യം അറിഞ്ഞതെന്നും പോലീസ് പറയുന്നു. കാരണം തിരക്കിയ വീട്ടമ്മയോട് തന്നെ ആരോ കുത്തി പരിക്കേല്‍പ്പിച്ചുവെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടി പറയുന്നതില്‍ പൊരുത്തക്കേട് തോന്നിയ വീട്ടമ്മ വിവരം പിതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായാതാണെന്ന് കണ്ടെത്തിയത്. അപ്പോഴേയ്ക്കും നില വഷളായ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

Advertisements

ഇതിനിടെയാണ് കാമുകനാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെ ക്ഷതങ്ങളില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. കാമുകനെ ചോദ്യം ചെയ്തു വരികയാണ്.

Share news