സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം

കൊയിലാണ്ടി: ഓയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്റർ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാസത്തിൽ ഒരു ക്ലാസ്സ് വീതം പത്തുമാസം നീണ്ടു നിൽക്കുന്ന ക്ലാസ്സിൽ ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓഗസ്റ്റ് 10ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് പ്രൊജക്റ്റ് കോ-കോർഡിനേറ്റർ ബാലൻ അമ്പാടി ഫോൺ.9747340666, ഓയിസ്ക പ്രസിഡന്റ് രാമദാസൻ മാസ്റ്റർ 9446095064 എന്നിവരെ ബന്ധപെടാവുന്നതാണ്.

