സോൺ പബ്ലിക്ക് സ്കൂളിൽ ഓണം – ബക്രീദ് ആഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി : നമ്പ്രത്ത്കര സോൺ പബ്ലിക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഓണം – ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. പരിപാടി ഹെഡ്മാസ്റ്റർ ഹർഷൻ ഉദ്ഘാടനം ചെയ്തു. കെ. എം. താജുദ്ദീൻ അദ്ധ്യക്ഷതവഹിച്ചു. ജാഫർ ദീരിമി ഓണം ബക്രീദ് ആഘോഷ സന്ദേശം അവതരിപ്പിച്ചു. അഹമ്മദ്കുട്ടി, സിദ്ധീഖ് പള്ളിക്കൽ, ബാലകൃഷ്ണൻ നമ്പ്യാർ അനീസ്, കെ. എം. റിയാസ്, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ വത്സല സ്വാഗതവും സെമീറ നന്ദിയും പറഞ്ഞു.
