സേവ് ദ ഡേറ്റ് പ്രീമാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു
കൊയിലാണ്ടി: സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭയിൽ സേവ് ദ ഡേറ്റ് പ്രീമാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ .പി സതീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ അധ്യക്ഷത വഹിച്ചു. പ്രശസ്ത മനശാസ്ത്ര വിദഗ്ധൻ ഡോ. ഗിരീഷ് കുമാർ ക്ലാസ്സുകൾ നയിച്ചു. സൂപ്പർ വൈസർമാരായ പി.ഗീത, എസ്.വീണ എന്നിവർ പങ്കെടുത്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതവും, ഐസിഡിഎസ് സൂപ്പർവൈസർ സി. സബിത നന്ദിയും പറഞ്ഞു.

