സേവാഭാരതി അയ്യപ്പസേവാകേന്ദ്രത്തിന്റെ അയ്യപ്പസേവാ രഥയാത്ര സമാപിച്ചു

കൊയിലാണ്ടി: സേവാഭാരതി അയ്യപ്പസേവാകേന്ദ്രത്തിന്റെ ധന-വിഭവ സമാഹരണത്തോടനുബന്ധിച്ച് നടത്തിയ അയ്യപ്പസേവാ രഥയാത്ര സമാപിച്ചു. സമാപനസമ്മേളനം മനയടത്ത് പറമ്പില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിനു സമീപമുള്ള സേവാകേന്ദ്രത്തില്‍ സിനിമാതാരം കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു. കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ചിദാനന്ദപുരി സ്വാമിയാണ് രഥയാത്ര ഉദ്ഘാടനം ചെയ്തത്. 115 ക്ഷേത്രങ്ങളിലൂടെ രഥം പ്രയാണം നടത്തി. സമാപനയോഗത്തില്‍ കെ. കെ. മുരളി അധ്യക്ഷതവഹിച്ചു.
ഇളയിടത്ത് വേണുഗോപാല്‍, ടി. ഗംഗാധരന്, കെ.വി. സന്തോഷ്, അഡ്വ. വി. സത്യന്, മുരളീധര ഗോപാല്‍, സുധ കാവുങ്കല്‍പൊയില്‍, സന്തോഷ് കാളിയത്ത്, വി.എം. മോഹനന്, കല്യേരി മോഹനന് എന്നിവര്‍ സംസാരിച്ചു. മണ്ഡലമകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തന്മാരെ സഹായിക്കാനാണ് സേവാകേന്ദ്രം തുടങ്ങിയത്. അന്നദാനം ശൗചാലയം, വിരിവെക്കാനുള്ള സൗകര്യം . എന്നിവ സേവാ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

