KOYILANDY DIARY

The Perfect News Portal

എല്‍.ഡി ക്ലര്‍ക്ക് വിജ്ഞാപനം നവംബര്‍ 25ന്

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയുടെ വിജ്ഞാപനം നവംബര്‍ 25ന് പ്രസിദ്ധപ്പെടുത്തും. ഡിസംബര്‍ 28 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ചോദ്യബാങ്ക് വിപുലീകരിക്കാനും അതിനാവശ്യമായ വര്‍ക്ക്ഷോപ്പുകള്‍ നടത്തുന്നതിനും പി.എസ്.സി യോഗം തീരുമാനിച്ചു. ആധാര്‍ കാര്‍ഡുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ആധാര്‍ കാര്‍ഡ് ഐഡിയായി നല്‍കുന്നതിലേക്കായി ഇന്നലെ മുതലുള്ള വിജ്ഞാപനങ്ങളില്‍ ഇത് സംബന്ധമായ നിര്‍ദ്ദേശം ഉള്‍പ്പെടുത്തുകയും വണ്‍ടൈം പോര്‍ട്ടലില്‍ സൂചന നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനില്‍ ഇന്‍സ്ട്രക്ടര്‍ (അനിമല്‍ ഹസ്ബന്ററി, ജനറല്‍ കാറ്റഗറി) തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തി നിയമന നടപടി പൂര്‍ത്തിയാക്കും.

സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ലിമിറ്റഡില്‍ യൂണിറ്റ് മാനേജര്‍ തസ്തികയിലേക്ക് 50 ഉദ്യോ
ഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും ഇന്റര്‍വ്യൂ കൂടി നടത്തി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. മില്‍മയില്‍ ജൂനിയര്‍ സിസ്റ്റംസ് മാനേജര്‍ തസ്തികയിലേക്ക് ജനറല്‍ വിഭാഗത്തിനും സൊസൈറ്റി ക്വാട്ടയ്ക്കും പൊതു പരീക്ഷ നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓവര്‍സീയര്‍ ഗ്രേഡ് 2/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2 തസ്തികയില്‍ വിമുക്തഭടന്‍മാരില്‍ നിന്നുള്ള ബാക്ക്ലോഗ് നികത്തുന്നതിന് എറണാകുളത്ത് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. കേരള ഹൗസിങ്ങ് ബോര്‍ഡില്‍ ആര്‍ക്കിടെക്ചറല്‍ ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയിലേക്ക് (എന്‍.സി.എ.-ഹിന്ദു ഈഴവ) തിരഞ്ഞെടുപ്പിന് കഴിഞ്ഞ 17ലെ ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 5 പേരെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചശേഷം ഇന്റര്‍വ്യൂ നടത്തും.

ജി.സി.ഡി.എയില്‍ ടൗണ്‍ പ്ലാനിങ്ങ് അസിസ്റ്റന്റ് ഗ്രാമവികസന വകുപ്പില്‍ ലക്ചറര്‍ ഗ്രേഡ് 1 തസ്തികകളിലേക്ക് ഇന്റര്‍വ്യൂ മാത്രം നടത്തി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (അഗ്രിക്കള്‍ച്ചര്‍) തസ്തികയുടെ തിരഞ്ഞെടുപ്പിന് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (എഞ്ചിനീയറിങ്ങ് കോളജുകള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റഡ് എഞ്ചിനീയറിങ്ങ് തസ്തികയിലേക്ക് യോഗ്യരായ 150 ഉദേ്യാഗാഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *