സിവിൽ സ്റ്റേഷൻ പരിസരത്ത് പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് കോടികൾ നശിക്കുന്നു

കൊയിലാണ്ടി : സിവിൽ സ്റ്റേഷൻ പരിസരത്ത് അധികൃതർ പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. അനധികൃതമായി മണൽ കടത്തുമ്പോൾ പിടിച്ചെടുത്ത ലോറിയും മണലുമാണ്. ഉപയോഗ്യശൂന്യമായി മാറുന്നത്. ഓഫീസുകളിലേക്ക് വരുന്ന വാഹനങ്ങൾക്ക് പാർക്ക്ചെയ്യാൻ കഴിയാതെയും, കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കാതെയും ബുദ്ധിമുട്ടിക്കുന്ന ഈ പ്രശ്നത്തിന് പരഹാരം കാണേണ്ടവർകണ്ണടയ്ക്കുന്നു. അനധികൃത പൂഴിക്കടത്തും കുന്നിടിക്കലും വയൽ നികത്തൽ വ്യാപകമായതാണ് ഇത്രയേറെ വാഹനങ്ങൾ പിടിച്ചെടുക്കാൻ കാരണം.
കഴിഞ്ഞ നിരവധി വർഷങ്ങളായി പിടിച്ചെടുത്ത വഹനങ്ങൾ ലക്ഷക്കണക്കിന് വിലമതിക്കുന്നവയാണ് ഈ വിധത്തിൽ നശിക്കുന്നത്. കേസുകൾ കഴിയുമ്പൊഴേക്കും വാഹനങ്ങൾ ഇരുമ്പ് വിലയ്ക്ക് കൊടുക്കേണ്ട അവസ്ഥയാണുള്ളത്.
നിലവിലുള്ള നിയമപ്രകാരം ഇത്തരക്കാർക്കെതിരെ കേസെടുത്താൽ കേസ് അവസാനിക്കുന്ന കാലംവരെ വാഹനം വിട്ടുകൊടുക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ നിയമത്തിൽ കാതലായ മാറ്റം വരാതെ പ്രശ്നപരിഹാരത്തിന് സാധ്യതയില്ല എന്നാണ് നിയമവിധഗ്ദരുടെ അഭിപ്രായം. ഇതുമൂലം ഒരുപാട് കുടുംബങ്ങളാണ് യാതനയനുഭവിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ വൻ സാമ്പത്തിക നഷ്ടവും ഇതുമൂലം ഉണ്ടാകുന്നു. ഇത്തരം കേസുകൾ അതിവേഗ കോടതിയിൽ നടത്തി ഒരുവർഷത്തിനുള്ളിൽതന്നെ തീർപ്പുകൽപ്പിക്കുന്ന വിധം നടത്തിയെടുക്കുക. അല്ലെങ്കിൽ പിടിച്ചെടുത്ത വാഹനങ്ങളും വസ്തുക്കളും ലേലത്തിൽ കൊടുക്കാനുള്ള സംവിധാനമുണ്ടാക്കി പ്രയോജനപ്പെടുത്തുക. അല്ലെങ്കിൽ വലിയ ഫൈൻ അടച്ച് ഒഴിവാക്കുകയും ഉടമസ്ഥനെതിരെ ക്രിമിനൽ കേസുമായി മുന്നോട്ട് പോകുകയും ചെയ്യുക എന്നതാണ് നിയമവിദഗ്ദർക്ക് നിർദ്ദേശിക്കാനുള്ളത്. സിവിൽ സ്റ്റേഷനു പുറമെ പഴയ പോലീസ് സ്റ്റേഷനിലും കോടതി പരിസരത്തും പുതിയ പോലീസ് സ്റ്റേഷൻ പരിസരത്തും ചില വാഹനങ്ങൾ ഇപ്പോഴും അപകടം നടന്ന സഥലത്തതന്നെ നശിക്കുകയാണ്.

