സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു
ഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 96.21 ശതമാനം വിജയം. കഴിഞ്ഞ തവണ ഇത് 97.32 ശതമാനം ആയിരുന്നു . ബോര്‍ഡുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്കൂളുകള്‍ക്ക് എല്ലാ വിദ്യാര്‍ഥികളുടെയും ഫലം ഇ-മെയില്‍ വഴി ലഭിക്കും.മേഖലാ തലത്തില്‍ പതിവു പോലെ ആണ്‍കുട്ടികളെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് പെണ്‍കുട്ടികളുടേത്. 96.36 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 96.11 ശതമാനമാണ് ആണ്‍കുട്ടികളുടെ വിജയശതമാനം.മേഖലാതലത്തില്‍ 99.87% വിജയത്തോടെ തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തി. 99.69 ശതമാനം വിജയത്തോടെ ചെന്നൈ റീജിയനാണ് പിന്നില്‍. 13,73,853 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. സര്‍ക്കാര്‍ സ്കൂളുകളുടെ വിജയശതമാനം 86.61 ഉം എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളിലെ വിജയശതമാനം 85.62 ഉം ആണ്.അണ് എയ്ഡഡ് സ്കൂളുകളിലെ വിജയശതമാനം 97.72 ശതമാനമാണ്. സ്കൂള്‍ വിഭാഗത്തില്‍ 98.97 ശതമാനം വിജയത്തോടെ ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ ഒന്നാം സ്ഥാനത്തും 98.85 ശതമാനം വിജയത്തോടെ കേന്ദ്രീയ വിദ്യാലയങ്ങള്‍ രണ്ടാം സ്ഥാനത്തുമെത്തി.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍:www.cbse.nic.inwww.results.nic.inwww.cbseresults.nic.inമുന്‍വര്‍ഷങ്ങളിലേതുപോലെ ഐവിആര്‍എസ് വഴിയും പരീക്ഷാഫലം ലഭ്യമാക്കും. ഡെല്‍ഹി സ്വദേശികള്‍ക്ക് 24300699, 28127030 എന്നീ നമ്ബറുകള്‍ വഴിയും ഡെല്‍ഹിക്കു പുറത്തുനിന്നുള്ളവര്‍ക്ക് 011 24300699, 011 28127030 എന്നീ നമ്ബറുകളില്‍ വിളിച്ചും ഫലം അറിയാം. സിബിഎസ്ഇ ബോര്‍ഡ് ഓഫീസില്‍നിന്ന് നേരിട്ട് ഫലം അറിയാന്‍ സാധിക്കില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്കൂളുകള്‍ക്ക് എല്ലാ വിദ്യാര്‍ഥികളുടെയും ഫലം ഇ- മെയില്‍ വഴി ലഭിക്കും.13,73,853 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിരിക്കുന്നത്.

