സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു
 
        തൃശൂര്‍: കയ്പമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദ്(33) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ തൃശൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ഉള്‍പ്പടെ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. ധര്‍മ്മടത്തെ പിണറായി വിജയന്റെ വിജയാഘോഷത്തിനു നേരെ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ഒരു സിപിഐഎം പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ധര്‍മ്മടം, വേങ്ങാട്, കോട്ടയം, പിണറായി എന്നിവടങ്ങളില്‍ ഹര്‍ത്താല്‍ അചരിക്കുകയാണ്.

കാസര്‍ഗോഡ്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളില്‍ ഓരാഴ്ചത്തേക്ക് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് വിജയിച്ച ഇ ചന്ദ്രശേഖരന്റെ വാഹന പര്യടനത്തിന് നേരെ മാവുങ്കലില്‍ കല്ലേറുണ്ടായി. കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ സിപിഐഎംമുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. സിപിഐഎം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍, ഒഞ്ചിയം, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഒഞ്ചിയത്ത് കുന്നുമ്മക്കരയില്‍ ആര്‍എംപി ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും അക്രമികള്‍ തകര്‍ത്തു.



 
                        

 
                 
                