സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍. കേസിലെ രണ്ടാം പ്രതി വിഷ്ണു ആണ് പിടിയിലായത്. ഇയാളടക്കം ഏഴ് പ്രതികള്‍ പൊലീസിന്‍റെ പിടിയിലായി.
ശ്രീകാര്യം എടവക്കോട് സിപിഎം പ്രവര്‍ത്തകനായ സാജുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ആര്‍എസ്‌എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു സാജുവിനെതിരെയുള്ള ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

