KOYILANDY DIARY.COM

The Perfect News Portal

സാമൂഹ്യസുരക്ഷ-ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

കൊച്ചി: പ്രളയം തകര്‍ത്ത കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പൊന്നോണമൊരുക്കുകയാണ്‌ സര്‍ക്കാര്‍. മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യസുരക്ഷ-ക്ഷേമ പെന്‍ഷനുകളാണ്‌ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്‌. ഒരാള്‍ക്ക്‌ കുറഞ്ഞത്‌ 3600 രൂപവീതമുണ്ടാകും. ഗുണഭോക്താക്കളുടെ താല്‍പ്പര്യപ്രകാരം നേരിട്ടോ ബാങ്കുവഴിയോ ആണ്‌ വിതരണം. 29 മുതല്‍ അക്കൗണ്ടുകളില്‍ നേരിട്ടെത്തും. പ്രാഥമിക സഹകരണസംഘങ്ങള്‍ വഴി പെന്‍ഷന്‍ വിതരണം ഇതിനകം ആരംഭിച്ചു.

ആദിവാസി ഊരുകളിലും സമൃദ്ധിയുടെ ഓണം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങി. പട്ടികവര്‍ഗ വിഭാഗത്തിലെ 1.59 ലക്ഷം കുടുംബങ്ങള്‍ക്ക്‌ അരിയും മറ്റ്‌ ഭക്ഷ്യസാധനങ്ങളുമടങ്ങിയ സൗജന്യ ഓണക്കിറ്റ്‌ പട്ടികവര്‍ഗ വികസന വകുപ്പ്‌ വിതരണംചെയ്യും. ഇതിലേക്ക്‌ 12.27 കോടി രൂപ അനുവദിച്ചു. കിറ്റുകള്‍ എത്തിക്കുന്നതടക്കമുള്ള ക്രമീകരണങ്ങള്‍ക്ക്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ചുമതലനല്‍കി. ദുരിതാശ്വാസ സഹായങ്ങള്‍ക്കുപുറമെ ഓണത്തിനുമുമ്ബ്‌ എറണാകുളം ജില്ലയില്‍ വിതരണം ചെയ്യുന്നത്‌ 4,16,919 പേരുടെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍.

ഇതില്‍ 2,66,313 സ്‌ത്രീകളും 1,50,598 പുരുഷന്മാരും ഉള്‍പ്പെടും. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവര്‍ 36,062, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍– 2,26,714, ഇന്ദിരാഗാന്ധി ദേശീയ ഡിസെബിലിറ്റി പെന്‍ഷന്‍ സ്കീമില്‍— 32,307. അമ്ബത്‌ വയസ്സ്‌ കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍– -7085, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ സ്കീം–1,14,751 എന്നിങ്ങനെയാണ്‌ പെന്‍ഷന്‍ നല്‍കുന്നത്‌. 

Advertisements

നഗരപരിധിയില്‍നിന്ന്‌ 1,11,968 പേര്‍ സാമൂഹ്യപെന്‍ഷന്‌ അര്‍ഹരായപ്പോള്‍ പഞ്ചായത്തുകളില്‍നിന്ന്‌ 3,04,951 പേരാണ്‌ അര്‍ഹത നേടിയത്‌. കൊച്ചി കോര്‍പറേഷനില്‍നിന്ന്‌ 33,817 സ്‌ത്രീകളും 17,610 പുരുഷന്മാരുമടക്കം 51,427 പേര്‍ക്കാണ്‌ വിതരണം ചെയ്യുന്നത്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലാണ്‌ ഏറ്റവും കൂടുതല്‍പേര്‍ പെന്‍ഷന്‍ വാങ്ങുന്നത്‌– 8610. 1597 പേരുള്ള ആലുവ നഗരസഭയാണ്‌ ഏറ്റവും കുറവ്‌ പെന്‍ഷന്‍ നല്‍കുന്നത്‌. 

Share news

Leave a Reply

Your email address will not be published. Required fields are marked *