സാംസ്കാരിക സംഗമം സംഘടിപ്പിക്കും

കൊയിലാണ്ടി: കേരള ഗാന്ധി കെ. കേളപ്പന്റെ ജന്മ ദിനത്തോടനുബന്ധിച്ച് കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് 30-ന് മൂടാടി ഒതയോത്ത് തറവാട്ടില്‍ സാംസ്കാരിക സംഗമം സംഘടിപ്പിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, സി. രാധാകൃഷ്ണന്, ആര്. സഞ്ജയന്, തായാട്ട് ബാലന്, മേലൂര്‍ വാസുദേവന്‍, എന്‍.വി. വത്സന് എന്നിവര്‍ പങ്കെടുക്കും.
