സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം: നഗരസഭയോടൊപ്പം മാതൃകാ റെസിഡൻസ് അസോസിയേഷനും
കൊയിലാണ്ടി: റിപ്പബ്ലിക് ദിനത്തിൽ കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുന്നതോടൊപ്പം നഗരസഭയ്ക്ക് പിന്തുണയുമായി മാതൃകാ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭ കൗൺസിലർ മനോജ് പയററുവളപ്പിൽ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് TM മോഹനൻ, സെക്രട്ടറി റിയേഷ്, ട്രഷറർ ബാബുരാജ് കാരയിൽ, സുജിത്ത്, മുരളികൃഷ്ണൻ, ഗംഗാധരൻ, അനിൽ KK, അനിൽ VP, മനോജ് CP, പ്രേമദാസ്, പ്രമോദ് G, പ്രദീപൻ തുടങ്ങിയവർ നേതൃത്വം നൽകി.

