KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മ‍ഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മ‍ഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാറ്റ് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

തീവ്രമായ മ‍ഴയുടെ സാഹചര്യത്തില്‍ നിലവില്‍ ഏ‍ഴ് ജില്ലകളില്‍ റെഡ് അലെര്‍ട്ടും മൂന്ന് ജില്ലകളില്‍ ഒാറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ ക‍ഴിഞ്ഞ ദിവസങ്ങളില്‍ മ‍ഴ മാറി മാനം തെളിഞ്ഞിരുന്നെങ്കിലും ഇന്നലെ മുതല്‍ വീണ്ടും ശക്തമായ മ‍ഴ പെയ്തു തുടങ്ങി. സംസ്ഥാനത്ത് ഈ മാസം 18 വരെ മ‍ഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

16മുതല്‍ 18വരെ കനത്തമ‍ഴ പെയ്യും. കാറ്റ് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യതൊ‍ഴിലാളികള്‍ കടലില്‍പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

Advertisements

തീവ്രമായ മ‍ഴയുടെ സാഹചര്യത്തില്‍ നിലവില്‍ ഏ‍ഴ് ജില്ലകളില്‍ റെഡ് അലെര്‍ട്ടും മൂന്ന് ജില്ലകളില്‍ ഒാറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചു.വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് ആഗസ്റ്റ് 15 വരെ റഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആലപ്പുഴ,എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ ആഗസ്റ്റ് 15 വരെ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തില്‍നിന്നും സംഭാവന സ്വീകരിക്കുന്നത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി വിവിധ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു.

ശമ്ബളത്തില്‍നിന്നും രണ്ടു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *